ബജറ്റ് അവതരണം അല്പസമയത്തിനകം | Oneindia Malayalam

2018-02-01 1,361

പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ ബജറ്റ് എന്നതുകൊണ്ട് തന്നെ ജനപ്രിയമായ പ്രഖ്യാപനങ്ങള്‍ മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വ്യാവസായിക - കാര്‍ഷിക മേഖലകള്‍ മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബജറ്റ് അവതരണം.റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതി ഇളവ് സംബന്ധിച്ച തിരുമാനം ബജറ്റില്‍ ഉണ്ടാവുമെന്നാണ് സൂചന. ഗ്രാമീണ വികസനത്തിന് ബജറ്റില്‍ മുന്‍തൂക്കം നല്‍കുന്ന പദ്ധതികള്‍ ഉണ്ടാകും. നികുതിദായകര്‍ക്ക് ഇളവ് നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുന്നത്. ആദായ നികുതിയുടെ അടയ്‌ക്കേണ്ട പരിധി ഉയര്‍ത്താനും സാധ്യതയുണ്ട്.ജി എസ് ടി നിരക്കുകള്‍ കുറക്കുന്നത് സംബന്ധിച്ചുള്ള തിരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും.
Budget 2018 to be presented by Finance Minister Arun Jaitley Today